സാന്‍ഫ്രാന്‍സിസ്‌കോ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ട്രംപിനോടടുത്ത വൃത്തങ്ങളുടേയും അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തില്‍ 73 ശതമാനത്തോളം കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറികളുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ 2.5 ദശലക്ഷത്തില്‍ നിന്ന് 6,88,000 ആയി കുറഞ്ഞതായി സിഗ്‌നല്‍ കമ്പനി പറയുന്നു. കാപ്പിറ്റോള്‍ കലാപത്തെ തുടര്‍ന്ന് ട്രംപിന്റെ അക്കൗണ്ടിനൊപ്പം 70,000 അക്കൗണ്ടുകളാണ് ട്വിറ്റര്‍ മരവിപ്പിച്ചത്.
അതിക്രമവുമായി ബന്ധപ്പെട്ട് പ്രചരിച്ച ഹാഷ് ടാഗുകളിലും 95 ശതമാനത്തോളം കുറവ് വന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതെ സമയം, പൊതുജനങ്ങളോട് സംവദിക്കാന്‍ ട്രംപ് പുതിയൊരു പ്ലാറ്റ്‌ഫോം തിരയുകയാണെന്നാണ് ലഭ്യമായ സൂചന.