പിണറായിയെ കണ്ട് ക്ഷമ പറയണമെന്ന ആഗ്രഹവുമായി ബര്‍ലിന്‍ കുഞ്ഞനന്തന്‍. അന്നത്തെ നിലപാടില്‍ കുറ്റബോധമുണ്ടെന്നും ബര്‍ലിന്‍ പറഞ്ഞു. പിണറായിയെ കാണണമെന്നത് അന്ത്യാഭിലാഷമാണ്. വിഎസുമായുള്ള അടുപ്പം പിണറായി വിജയനില്‍ നിന്ന് അകറ്റിയെന്നും അദ്ദേഹം പറഞ്ഞു. നിലപാടുകള്‍ മാറി പിണറായി ശരിയെന്ന് തെളിഞ്ഞു. പിണറായിക്ക് എതിരെയുള്ള ആരോപണങ്ങള്‍ തിരുത്തിയിട്ടുണ്ട്. പൊളിച്ചെഴുത്ത് എന്ന പുസ്തകത്തിലും തിരുത്തല്‍ വരുത്തി. കമ്യൂണിസ്റ്റുകാരനായി മരിക്കണമെന്നാണ് ആഗ്രഹമെന്നും കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു.











