മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ്, താരങ്ങള്‍, ലൊക്കേഷന്‍, ബജറ്റ് തുടങ്ങി എല്ലാ കാര്യങ്ങളും തീരുമാനമായതായി സംവിധായകന്‍ മാത്യൂസ് പറഞ്ഞു.
ടോമിച്ചനും മാത്യൂസും കൂടി കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി കാര്യങ്ങള്‍ തീരുമാനിക്കുകയായിരുന്നു. അബുദാബിയിലായിരുന്ന ടോമിച്ചന്‍ മുളകുപാടം കഴിഞ്ഞ മാസമാണ് കേരളത്തിലെത്തിയത്. പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ, അമേരിക്ക എന്നീ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരണം. 50 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ക്യാമറ ഷാജികുമാര്‍. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഹര്‍ഷവര്‍ധന്‍ രാമേശ്വറാണ്. ഗാനരചന അനില്‍ ലാല്‍.
സുരേഷ് ഗോപിയെ കൂടാതെ മുകേഷ്, വിജയരാഘവന്‍, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, സുധി കോപ്പ, കെപിഎസി ലളിത എന്നിവരും ചിത്രത്തിലുണ്ടാവും. നായികയും വില്ലനും ബോളിവുഡില്‍ നിന്നായിയിരിക്കും എന്നാണ് വാര്‍ത്തകള്‍. ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ നവാസുദ്ധീന്‍ സിദ്ധിഖി ആദ്യമായി മലയാളത്തില്‍ എത്തുന്ന എന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. നേരത്തെ മലയാളത്തിന്റെ മുഴുവന്‍ താരങ്ങളും ചേര്‍ന്ന് ഒറ്റക്കൊമ്പന്റെ ടീസര്‍ റിലീസ് ചെയ്തു ചരിത്രം സൃഷ്ടിച്ചിരുന്നു.