ഡല്‍ഹി: സ്വകാര്യനയം നടപ്പാക്കുന്നത് നീട്ടിവെച്ച് വാട്‌സ് ആപ്പ്. മെയ് 15 വരെ തീരുമാനം നടപ്പാക്കില്ലെന്നും കമ്പനി അറിയിച്ചു. വാട്‌സ് ആപ്പ് സ്വകാര്യനയം പുതുക്കിയത് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെ വാട്‌സ് ആപ്പിന് ഉപയോക്താക്കളെയും നഷ്
മായി തുടങ്ങിയിരുന്നു. ഇതോടെയാണ് സ്വകാര്യ നയം നടപ്പാക്കുന്ന തീരുമാനം താല്‍ക്കാലികമായി നീട്ടിവെച്ചിരിക്കുന്നത്.
” നിങ്ങള്‍ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമിടയില്‍ കാര്യങ്ങള്‍ പങ്കിടുക എന്ന ലളിതമായ ആശയത്തിന്മേലാണ് വാട്സ്ആപ്പ് നിര്‍മിച്ചിട്ടുള്ളത്. അതിനര്‍ത്ഥം നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ എല്ലാം സംരക്ഷിക്കുമെന്നാണ്. വാട്സ്ആപ്പോ ഫേസ്ബുക്കോ ഈ സ്വകാര്യ സന്ദേശങ്ങള്‍ കാണില്ല. വിളിക്കുന്നതിന്റെയോ മെസേജ് ചെയ്യുന്നതിന്റെയോ വിവരങ്ങള്‍ ഞങ്ങള്‍ സൂക്ഷിക്കുന്നില്ല. നിങ്ങളുടെ ലൊക്കേഷന്‍ ആരുമായും പങ്കിടുന്നില്ല. കോണ്‍ടാക്ടുകള്‍ ഫേസ്ബുക്കുമായി പങ്കുവയ്ക്കുന്നുമില്ല” – ഫേസ്ബുക്ക്
സ്വകാര്യ നയം നടപ്പാക്കുന്നത് നീട്ടിവെക്കുന്നുവെന്ന് അറിയിച്ച കമ്പനി, വാട്സ് ആപ്പില്‍ അയക്കുന്ന വ്യക്തിഗത സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്തിട്ട് തന്നെയാണ് ഉള്ളതെന്നും പറഞ്ഞു. ഉപയോക്താവിന്റെ ഫോണ്‍ നമ്പറോ എവിടേക്കെല്ലാം പോകുന്നു എന്നതോ ഉള്ള വിവരങ്ങള്‍ ഫേസ്ബുക്കിനോ മറ്റുള്ളവര്‍ക്കോ മറിച്ചു നല്‍കില്ലെന്നാണ് വാട്സ് ആപ്പ് പറയുന്നത്.












