ഡല്‍ഹി: കോവിഡ് വാക്‌സിന്‍ ദൗത്യത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെര്‍ച്വലായി പ്രധാനമന്ത്രി വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഏറെ നാളെയുളള കാത്തിരിപ്പ് അവസാനിച്ചെന്ന് പ്രധാമനമന്ത്രി പറഞ്ഞു. രാജ്യത്തുള്ള എല്ലാവരെയും ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നു. വാക്‌സിന് വേണ്ടി അശ്രാന്തരം പരിശ്രമിച്ചു. രാജ്യത്തിന്റെ ഏറെ നാളത്തെ ചോദ്യത്തിനുള്ള മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
#WATCH live: PM Modi launches nation-wide COVID-19 vaccination drive via video conference. https://t.co/ZS0oJofkVl
— ANI (@ANI) January 16, 2021
ഏറ്റവും വലിയ വാക്‌സിന്‍ ദൗത്യത്തിനാണ് രാജ്യം തുടക്കം കുറിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ട് വാക്‌സിനുകളും ഇന്ത്യയില്‍ തയ്യാറാക്കിയതാണെന്നും ആവശ്യകാര്‍ക്ക് ആദ്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രണ്ടാം ഡോസ് എടുത്ത് കഴിഞ്ഞാലാണ് പ്രതിരോധശേഷി കൈവരികയെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം മാസ്‌ക് ഉപേക്ഷിക്കരുതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാംഘട്ട വാക്‌സിന്‍ വിതരണം മുപ്പതുകോടി ജനങ്ങള്‍ക്ക് ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ദുഷ്ച്രചരണങ്ങള്‍ കണക്കിലെടുക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.