തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന് കേരളം പൂര്‍ണ്ണ സജ്ജമായി. വാകസിനേഷന്റെ ആദ്യ ദിനമായ ഇന്ന് തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ കുത്തിവെയ്പ്പ് എടുക്കുന്നത്. ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ ഇന്ന് ലാക്‌സിന്‍ എടുക്കും. മൊത്തം 13300 പേര്‍ ഇന്ന് വാക്‌സിന്‍ സ്വാകരിക്കും. 133 കേന്ദ്രങ്ങളിലായാണ് കുത്തിവെയ്പ്പ് നടക്കുന്നത്.
എറണാകുളത്ത് 12 കേന്ദ്രങ്ങളും കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ 11 കേന്ദ്രങ്ങളുമുണ്ടാകും. ബാക്കി ജില്ലകളില്‍ ഒമ്പതു കേന്ദ്രങ്ങള്‍ വീതമാണുണ്ടാകുക. കൂടാതെ വാക്‌സിനേഷന്‍ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തി. എറണാകുളം ജില്ലാ ആശുപത്രി, പാറശ്ശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ടൂ വേ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തി.












