മസ്കറ്റ്: വിദേശ രാജ്യങ്ങളില്‍ നിന്നും സുല്‍ത്താനേറ്റിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് ക്വറന്റീന്‍ കാലയളവില്‍ നല്‍കുന്ന ട്രാക്കിങ് ബ്രെയ്സ്ലെറ്റുകള്‍ നിരീക്ഷണ കാലാവധിക്ക് ശേഷം മടക്കി നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അല്‍ സെയ്ദി അറിയിച്ചു.
ഇത്തരത്തില്‍ ബ്രെയ്സ്ലെറ്റുകള്‍ മടക്കി നല്‍കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. 7 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയവര്‍ എട്ടാം ദിവസം കോവിഡ് ടെസ്റ്റിന് വിധേയരാകേണ്ടതാണ്.















