തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപനം ധനമന്ത്രി തോമസ് ഐസക് ആരംഭിച്ചു. പാലക്കാട് കുഴല്‍മന്ദം സ്‌കൂളിലെ വിദ്യാര്‍ഥി സ്‌നേഹയുടെ കവിത ആലപിച്ചാണ് ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. കോവിഡ് പോരാളികളെ മുഴുവന്‍ അഭിനന്ദിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ തുക 1600 രൂപയായി പ്രഖ്യാപിച്ചു. ഇത് ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള ബജറ്റിലെ നിര്‍ണ്ണായക പ്രഖ്യാപനമാണിത്.
Also read: അതിശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്
8 ലക്ഷം തൊഴിലവസരങ്ങള്‍ ഈ വര്‍ഷം ഉണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. മൂന്ന് ലക്ഷം അഭ്യസ്ഥ വിദ്യര്‍ക്കും അഞ്ച് ലക്ഷം മറ്റുള്ളവര്‍ക്കുമാണ് സര്‍ക്കാര്‍ തൊഴിലൊരുക്കുക. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി അധികമായി അനുവജിക്കും. 15000 കോടിയുടെ കിഫ്ബി പദ്ധതികള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പൂര്‍ത്തിയാക്കും.