തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിന് കാരണമായ ഭൂമി വാങ്ങിയതില്‍ ദുരൂഹത. ഉടമയായ വസന്ത ഭൂമി പോക്കുവരവ് ചെയ്തതില്‍ ദുരൂഹതയുണ്ടെന്ന് റിപ്പോര്‍ട്ട്. പോലീസ് അന്വേഷണത്തിന് കളക്ടര്‍ ശുപാര്‍ശ ചെയ്തു.
ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് അനുസരിച്ച് വസന്ത ചട്ടംലംഘിച്ചാണ് ഭൂമി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അതിയന്നൂര്‍ പഞ്ചായത്ത് ലക്ഷംവീട് കോളനി നിര്‍മ്മാണത്തിനായി നാല്‍പ്പത് വര്‍ഷം മുമ്പ് വിലകൊടുത്ത് വാങ്ങിയ ഭൂമിയില്‍ പലര്‍ക്കും പട്ടയം അനുവദിച്ചിരുന്നു. ഇതില്‍ സുകുമാരന്‍ നായര്‍ എന്നയാള്‍ക്ക് അനുവദിച്ച പട്ടയ ഭൂമിയാണ് കൈമാറ്റം ചെയ്ത് വസന്തയുടെ കൈവശം എത്തിയതെന്നാണ് തഹസില്‍ദാറുടെ കണ്ടെത്തല്‍.










