കൊച്ചി: കേരളത്തിലേക്കുളള കോവിഡ് വാക്‌സിന്‍ ആദ്യ ഡോസുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. 10.45 ഓടെയാണ് വാക്‌സിന്‍ എത്തിയത്. 15 പെട്ടി കോവിഡ് വാക്‌സിന്‍ എറണാകുളത്തേക്ക് കൊണ്ടുപോകും. 10 പെട്ടി വാക്‌സിന്‍ റോഡ് മാര്‍ഗം കോഴിക്കേട്ടേക്ക് എത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും വാക്‌സിന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ റീജനല്‍ വാക്‌സിന്‍ സ്റ്റോറില്‍ എത്തിക്കും. അവിടെ നിന്നും ഉച്ചയ്ക്ക് തന്നെ സമീപ ജില്ലകളായ പാലക്കാട്, കോട്ടയം, തൃശ്ശൂര്‍, ഇടുക്കി എന്നിവടങ്ങളിലേക്ക് വാക്‌സിന്‍ അയക്കും.
1.80 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ പ്രത്യേക താപനില ക്രമീകരിച്ച 25 ബോക്‌സുകളിലായാണ് എത്തിച്ചിട്ടുളളത്. ഒരു ബോക്‌സില്‍ 12000 ഡോസ് വീതം 25 ബോകസ്ുകള്‍ ഉണ്ടാവും. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നടക്കുന്നത്. കോഴിക്കോട് കൊണ്ടുപോകുന്നതില്‍ 1100 ഡോസ് മാഹിയില്‍ വിതരണം ചെയ്യാനുളളതാണ്. വൈകീട്ട് ആറോടെ രണ്ടാമത്തെ ഡോസ് വാക്‌സിനുമായി വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. തിരുവനന്തപുരത്തെ റീജണല്‍ സ്‌റ്റോറിലേക്ക് മാറ്റുന്ന വാക്‌സിന്‍ 14 ന് കൊല്ലം, പത്തനംതിട്ടസ ആലപ്പുഴ ജില്ലകളിലേക്ക് നല്‍കും.