കിന്‍ഫ്രയില്‍ അടുത്തിടെ നടന്ന നടന്നത് ബന്ധുനിയമനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത തസ്തികകളിലാണ് നിയമനം നടത്തിയത്. എല്ലാം പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമേ കൊടുത്തിട്ടുള്ളു. ഒന്നുപോലും പുറത്തു കൊടുത്തിട്ടില്ല. കിന്‍ഫ്രയിലെ ബന്ധു നിയമനങ്ങള്‍- ഷൊര്‍ണൂര്‍ എം.എല്‍.എയുടെ മകന് ഉള്‍പ്പെടെയുളളവരുടെ നിയമന വിവരങ്ങള്‍ അടിയന്തര പ്രമേയത്തിന്റെ വാക്കൗട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടു.
1. കിന്‍ഫ്ര ജൂനിയര്‍ മാനേജര്‍ കോ-ഓര്‍ഡിനേഷന്‍:
ഷൊര്‍ണ്ണൂര്‍ എം.എല്‍.എ. പി.കെ. ശശിയുടെ മകന്‍ രാഖില്‍ എ.യ്ക്കാണ് നിയമനം ലഭിച്ചത്. ഈ തസ്തികയിലേക്ക് ആവശ്യമായ പ്രവൃത്തി പരിചയം അദ്ദേഹത്തിനില്ല.
2. അസിസ്റ്റ്ന്റ് മാനേജര്‍ (കോ-ഓര്‍ഡിനേഷന്‍):
ഇ.പി. ജയരാജന്റെ അടുപ്പക്കാരനും ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലറുമായിരുന്ന എ. കണ്ണന്റെ മകന്‍ നിഖിലിനാണ് നിയമനം ലഭിച്ചത്. ഡി.വൈ.എഫ്.ഐ. തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറിയായിരുന്നു നിഖില്‍. നിഖിലിനും വേണ്ടത്ര യോഗ്യത ഇല്ല.
3.. ഡെപ്യൂട്ടി മാനേജര്‍ (പേഴ്‌സണല്‍ ആന്റ് അഡ്മിനിസ്‌ട്രേഷന്‍):
യു.എസ്.രാഹുല്‍ എന്നയാള്‍ക്കാണ് നിയമനം ലഭിച്ചത്. റിയാബിന്റെ ചെയര്‍മാനും സി.പി.എമ്മുകാരനുമായ എന്‍. ശശിധരന്‍ നായരുടെ മകളുടെ ഭര്‍ത്താവാണ് രാഹുല്‍. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ശശിധരന്‍ നായര്‍. വിചിത്രമായ ഒരു കാര്യം കൂടി ഈ നിയമനത്തിലുണ്ടായി. ഈ തസ്തികയിലേക്ക് 28.15.2019 ലാണ് ആദ്യം നോട്ടിഫിക്കേഷന്‍ നല്‍കിയത്. അന്ന് രാഹുല്‍ അപേക്ഷിച്ചിരുന്നില്ല. അതുകാരണം ഇന്റര്‍വ്യൂ മരവിപ്പിച്ചു. വീണ്ടും 8.5.2020 ന് അപേക്ഷ ക്ഷണിച്ചു. അതില്‍ ഒരു മറിമായമുണ്ടായി. ആദ്യ നോട്ടിഫിക്കേഷന്‍നില്‍ മിനിമം 10 വര്‍ഷം എക്‌സിപീരിയസ് ഇന്‍ എച്ച.ആര്‍.എം. എന്നാണ് നിഷ്‌കര്‍ഷിച്ചിരുന്നത്. പക്ഷേ, രാഹുലിന് ആ യോഗ്യത ഇല്ലായിരുന്നു. അതിനാല്‍ രണ്ടാമത്തെ നോട്ടിഫിക്കേഷനില്‍ യോഗ്യത തിരുത്തി. minimum 10 year of relevant expericence എന്നാക്കി. അങ്ങനെയാണ് രാഹുലിന് നിയമനം ലഭിച്ചത്.
4. അസിസ്റ്റന്റ് മാനേജര്‍ (ടെക്‌നിക്കല്‍ സര്‍വ്വീസ്):
അപര്‍ണ്ണ പി.കെ.യ്ക്ക് ആണ് ലഭിച്ചത. ഇടതുപക്ഷക്കാരനും AKGCT മുന്‍ സംസ്ഥാന നേതാവുമായിരുന്ന പ്രൊഫ. വി. കാര്‍ത്തികേയന്‍നായരുടെ മകള്‍ക്കാണ് നിയമനം ലഭിച്ചത്.
കിന്‍ഫ്രയിലെ ബന്ധു നിയമനങ്ങള്‍ – ഷൊര്‍ണൂര്‍ എം.എല്‍.എ യുടെ മകന് ഉള്‍പ്പെടെയുളളവരുടെ നീയമന വിവരങ്ങള്‍ അടിയന്തിര പ്രമേയത്തിന്റെ വാക്കൗട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടു.