ഡല്‍ഹി: വിവാദ കാര്‍ഷിക നിയമ ഭേദഗതി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമങ്ങള്‍ റദ്ദാക്കിയതായി കോടതി അറിയിച്ചു. കാര്‍ഷിക നിയമങ്ങളെ കുറിച്ച് പഠിക്കാന്‍ കോടതി നാലംഗ വിദഗ്ധ സമിതിയെയും രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഹര്‍സിമ്രത് മാന്‍, അശോക് ഗുലാത്തി,പ്രമോദ് ജോഷി, അനില്‍ ധനാവത് എന്നിവരടങ്ങുന്നതാണ് സമിതി. വിഷയത്തില്‍ കര്‍ഷകരും സര്‍ക്കാരുമായി സമിതി ചര്‍ച്ച നടത്തും.
Also read: യുകെയില്‍ അതിവേഗ കോവിഡ്: മുന്‍കരുതല്‍ നടപടികളുമായി ഇന്ത്യ; രാജ്യതിര്‍ത്തികള്‍ അടച്ച് സൗദി
കര്‍ഷക ഭൂമി സംരക്ഷിക്കാമെന്ന് സുപ്രീംകോടതി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു. യഥാര്‍ത്ഥ ചിത്രം കോടതിക്ക് മനസ്സിലാകണമെന്നും സംഘടനകളുടെ അഭിപ്രായം കേള്‍ക്കണമെന്നും കോടതി പറഞ്ഞു.












