തിരുവനന്തപുരം: സംസ്ഥാനത്ത് തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തുക്കുമെന്ന് തിയറ്റര്‍ സംഘടന. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. കോവിഡ് മൂലം അടഞ്ഞു കിടന്ന സമയത്തെ സാമ്പത്തിക നഷ്ട്ടങ്ങളുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാമെന്ന് മുഖ്യമന്ത്രിയില്‍ നിന്നും ഉറപ്പു ലഭിച്ചതായി സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. തിയറ്ററുകള്‍ എന്നു തുറക്കണമെന്നത് സംബന്ധിച്ച് സംഘടന ഇന്ന് കൊച്ചിയില്‍ യോഗം ചേരും. അതേസമയം സെക്കന്‍ഡ് ഷോ അനുവദിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തളളി. ഫിലിം ചേംബര്‍, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയോഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, തിയറ്റര്‍ സംഘടനയായ ഫിയോക് എന്നീ സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.