കൊച്ചി: മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ജസ്റ്റിസ് കെമാല്‍ പാഷ. പൗരനെന്ന നിലയിലാണ് മേല്‍പാലങ്ങളുടെ ഉദ്ഘാടനം വൈകുന്നതില്‍ പ്രതികരിച്ചത്. അങ്ങനെ പ്രതികരിച്ചതുകൊണ്ടാണ് പാലം ഇപ്പോഴെങ്കിലും തുറന്നുകൊടുത്തത്.
പാലം നേരത്തെ തുറന്നവര്‍ക്കും പിന്തുണച്ച ജസ്റ്റിസ് കമാല്‍ പാഷയ്‌ക്കെതിരെയും മുഖ്യമന്ത്രിയും മന്ത്രിമാരും വിമര്‍ശനം ഉന്നയിച്ചിരുന്നു. നാടിന്റെ ശത്രുക്കളെന്നാണ് മന്ത്രി ജി സുധാകരന്‍ പറഞ്ഞത്. നീതി പീഠത്തില്‍ ഉന്നത സ്ഥാനം വഹിച്ചവര്‍ ഉത്തരവാദിത്തമില്ലാത്ത വിമര്‍ശനം നടത്തരുതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.അരാചകത്വത്തിനും അഴിഞ്ഞാട്ടത്തിനുമാണോ പ്രോത്സാഹനം വേണ്ടത് എന്നു ചിന്തിക്കാന്‍ വേണ്ട വിവേകം അവര്‍ക്കുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.