കൊച്ചി: വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. രാവിലെ വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം ചെയ്തശേഷമാണ് കുണ്ടന്നൂര്‍ മേല്‍പ്പാലം ഉദ്ഘാടനം ചെയ്തത്. പൊതു മരാമത്ത് മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായി. ഇരു പാലങ്ങള്‍ക്കും സമീപം ഉദ്ഘാടന വേദി സജ്ജീകരിച്ചിരുന്നു. മുഖമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കോവിഡിനിടയിലും അടിസ്ഥാന സൗകര്യ വികസനത്തില്‍ വിട്ടുവീഴ്ച്ചയില്ല. പൊതുമരാമത്ത് വകുപ്പിന്റെ മികവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടനചടങ്ങിന് ശേഷം മന്ത്രി ജി സുധാകരന്‍ പാലത്തിലെത്തി നാടമുറിച്ച് പാലം തുറന്നുകൊടുത്തു. തുടര്‍ന്ന് മന്ത്രിയുടെ വാഹനവും പൊതുജനങ്ങളുടെ വാഹനവും പാലത്തിലൂടെ കടന്നുപോയി.
കുണ്ടന്നൂരില്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ആഭംഭിച്ചത് 2018 മാര്‍ച്ച് 20നാണ്. പദ്ധതിക്ക് 88.77 കോടി രൂപയുടെ ഭരണാനുമതി നല്‍കി. എന്നാല്‍ 74.45 കോടി രൂപക്കാണ് കരാര്‍ ഉറപ്പിച്ചത്. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനായിരുന്ന നിര്‍മ്മാണചുമതല. മേല്‍നോട്ട ചുമതല പൊതുമരാമത്ത് വകുപ്പിന്റെ ദേശീയ വിഭാഗത്തിനാണ് 8.29 കോടിരൂപ ലാഭിച്ചാണ് പണി പൂര്‍ത്തിയാക്കിയത്.