മസ്കറ്റ്: സുല്‍ത്താനേറ്റില്‍ 94 ഭക്ഷ്യ വസ്തുക്കള്‍ക്ക് നികുതി ഇളവ് ഏര്‍പ്പെടുത്തി. ടാക്‌സ് അതോറിറ്റി ചെയര്‍മാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഈ വര്‍ഷം ഏപ്രില്‍ 16 മുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മൂല്യ വര്‍ധിത നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു അറിയിപ്പ് നല്‍കിയിരിക്കുന്നത്.
മാംസം, മല്‍ത്സ്യം, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മുട്ട, പച്ചക്കറികള്‍, കാപ്പി, ചായ, ഒലിവ് എണ്ണ, പഞ്ചസാര, ബ്രെഡ്, കുപ്പിവെള്ളം, ഉപ്പ് തുടങ്ങിയ അവശ്യ വസ്തുക്കള്‍ക്കെല്ലാം നികുതിയിളവ് ലഭ്യമാകും.