തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ നാലാംപ്രതിയായ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി. സ്വപന സുരേഷും സരിത്തും കേസിലെ മുഖ്യപ്രതികളാണ്.
അടക്കമുള്ള 20 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. യു.എ.പി.എയിലെ 16,17,18 വകുപ്പുകള്‍ ആണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസിലെ തീവ്രവാദ ബന്ധമാണ് എന്‍.ഐ.എ അന്വേഷിച്ചത്. കേസില്‍ ആദ്യ അറസ്റ്റ് നടന്ന് 180 ദിവസം ആകുന്നതിന് മുന്‍പാണ് കുറ്റപത്രം നല്‍കുന്നത്. ഇതോടെ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിനുള്ള അര്‍ഹത നഷ്ടപ്പെടും.












