കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട താഹ ഫസല്‍ ഇന്ന് കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരായി. ജാമ്യം റദ്ദാക്കിയ കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് താഹ പറഞ്ഞു. കൂടാതെ എന്തൊക്കെയാണെന്ന് കണ്ടെടുത്തതെന്ന് അറിയില്ലെന്നും കുറ്റംകൃത്യം ചെയ്തതായി വിശ്വസിക്കുന്നില്ലെന്നും താഹ പറഞ്ഞു.
ഇന്നലെയാണ് താഹയുടെ ജാമ്യം റദ്ദാക്കിയത്. അലനും താഹയ്ക്കും എറണാകുളത്തെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യം നല്‍കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. അലന്റെ ജാമ്യം തുടരും. അലന്‍ ഷുഹൈബില്‍ നിന്ന് പിടിച്ചെടുത്ത തെളിവുകള്‍ യുഎപിഎ ചുമത്താന്‍ പര്യാപ്തമല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 2019 നവംബര്‍ ഒന്നിനാണ് ഇരുവരെയും കോഴിക്കോട് പന്തീരങ്കാവില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.