തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും ഇന്ന് തുറക്കേണ്ട എന്ന തീരുമാനത്തിലാണ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. പുതിയ റിലീസുകള്‍ സംബന്ധിച്ച അവ്യക്തതയും സര്‍ക്കാരില്‍ നിന്നും സഹായ പ്രഖ്യാപനവും വരാത്തതാണ് തിയറ്ററുകള്‍ തുറക്കുന്നത് അനിശ്ചിതത്വത്തിലാക്കിയത്. തുടര്‍ നടപടികള്‍ ആലോചിക്കാന്‍ ഫിയോക് ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയില്‍ യോഗം ചേരും.
വിനോദ നികുതി, വൈദ്യുതി ചാര്‍ജ് എന്നിവയില്‍ ഇളവുകള്‍ നല്‍കാതെ തിയറ്ററുകള്‍ തുറക്കുന്നത് നഷ്ടമാകുമെന്നാണ് ഉടമകള്‍ പറയുന്നത്. തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കാന്‍ നാലെ ഫിലിം ചേമ്പറും യോഗം ചോരുന്നുണ്ട്.












