ലണ്ടന്‍: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബ്രിട്ടനില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് മൂന്നാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ ഘട്ടത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി പകുതി വരെയാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. രാജ്യത്തെ എല്ലാ സ്‌കൂളുകളും അടച്ചിടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഒറ്റ ദിവസം കൊണ്ട് അരലക്ഷത്തിലേറെ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമാണ് നിലവില്‍ നിലനില്‍ക്കുന്നത്. ദിനംപ്രതി അഞ്ഞൂറോളം പേര്‍ മരിക്കുകയും ചെയ്യുന്നുണ്ട്. ജനിതകമാറ്റം സംഭവിച്ച് അതിവേഗം പടരുന്ന കോവിഡ് വൈറസ് ബ്രിട്ടനില്‍ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യത്തെ ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ലോക്ക്‌ഡോണ്‍ പ്രഖ്യാപിക്കവെ ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. നിലവില്‍ ഓക്‌സ്ഫര്‍ഡ് വാക്‌സിനും ഫൈസര്‍ വാക്‌സിനും ബ്രിട്ടനില്‍ ഉപയോഗിച്ച് തുടങ്ങി.