തിരുവനന്തപുരം: ആദ്യഘട്ടത്തില്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് അഞ്ച് ലക്ഷം കോവിഡ് വാക്‌സിന്‍. കോവിഷീല്‍ഡ് തന്നെ ലഭ്യക്കമാക്കണമെന്ന ആവശ്യവും സംസ്ഥാനം ഉന്നയിച്ചിട്ടുണ്ട്. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും വാക്‌സിന്‍ വിതരണത്തില്‍ പ്രഥമ പരിഗണന നല്‍കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ആദ്യഘട്ടത്തില്‍ വയോജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കും. മൂന്നരലക്ഷത്തിലധികം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍,മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ-അങ്കണവാടി പ്രവര്‍ത്തകര്‍ ഇവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടിയ കേരളത്തില്‍ രോഗ നിയന്ത്രണത്തിന് ര വാക്‌സിന്‍ അനിവാര്യമാണെന്ന കാര്യവും കണക്കുകള്‍ ഉദ്ധരിച്ച് കേന്ദ്രത്തെ കേരളം രേഖാമൂലം അറിയിച്ചിട്ടുണ്ട്.











