നടന്‍ കൃഷ്ണകുമാറിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ ഫസില്‍ ഉള്‍ അക്ബറിനെയാണ് വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
‘ഞാറാഴ്ച്ച ഒമ്പതരയോടെയാണ് സംഭവം. ഗേറ്റിലടിച്ച് ആദ്യം ബഹളം വെച്ചു. കാര്യം തിരക്കിയപ്പോള്‍ ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടു. തുറക്കില്ലെന്ന് പറഞ്ഞതോടെ യുവാവ് ഗേറ്റ് ചാടി വാതില്‍ ചവിട്ടി പൊളിക്കാന്‍ തുടങ്ങി. ഇതോടെ പോലീസിനെ വിളിച്ചു.’-കൃഷ്ണകുമാര്‍ പറഞ്ഞു. യുവാവിന്റെ വീട്ടില്‍ വിളിച്ചുപറഞ്ഞെങ്കിലും അവര്‍ക്ക് യുവാവിനെ വേണ്ടെന്ന നിലപാടിലാണെന്നും നടന്‍ പറഞ്ഞു.
സംഭവത്തില്‍, സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സംഭവം ഗൗരവതരമാണ്. കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരുമുണ്ടാവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.