തിരുവനന്തപുരം: സംസ്ഥാനത്തെ മതസൗഹാര്‍ദം തകര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപകടകരമായ രാഷ്ട്രീയമാണ് സിപിഐഎം കളിക്കുന്നത്. ബി.ജെ.പി- സി.പി.ഐ.എം രഹസ്യധാരണയുണ്ടാക്കി. എസ്ഡിപിഐയുമായും കൂട്ടുകെട്ട് വെച്ചു. സംസ്ഥാനത്ത് നൂറിലധികം വാര്‍ഡുകളില്‍ സിപിഐഐഎം-ബിജെപി- എസ്ഡിപിഐ കൂട്ടുകെട്ടുണ്ടായി.മതധ്രുവീകരണത്തിനായി സിപിഐഎം ലീഗിനെ ചെളിവാരിയെറിയുന്നു. സര്‍ക്കാരിന്റെ അഴിമതി മാഞ്ഞുപോയിട്ടില്ല. മുഖ്യമന്ത്രിയുടെ സെക്രട്ടറി ജയിലിലാണെന്നും ചെന്നിത്തല ആരോപിച്ചു.
യുഡിഎഫിന്റെ ജനകീയ അടിത്തറ തകര്‍ന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലെ കണക്കുകള്‍ തെളിവാണ്. ഇത് മറച്ചുവെച്ചാണ് യുഡിഎഫിനെതിരെ പ്രചാരണം. ബിജെപിയെ ശക്തിപ്പെടുത്തി യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുകയെന്ന ഹീന ബുദ്ധിയാണ് സിപിഐഎമ്മിന്റേത്. ചീഞ്ഞുനാറിയ സര്‍ക്കാരിനെതിരെ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെന്ന വികാരം തിരിച്ചറിയുന്നുവെന്നും ചെന്നിത്തല പറഞ്ഞു.












