ഡല്‍ഹി: ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ പന്ത്രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികളില്‍ പരീക്ഷിക്കാന്‍ അനുമതി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയാണ് അനുമതി നല്‍കിയത്.
കോവാക്സിനും കൊവിഷീല്‍ഡിനും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കാത്ത കോവാക്‌സിന് അനുമതി നല്‍കിയതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഐസിഎംആറും ഭാരത് ബയോടെക്കും പൂണെ എന്‍ഐവിയും ചേര്‍ന്ന് വികസിപ്പിച്ചതാണ് ഈ വാക്സിന്‍.