തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ബോബി ചെമ്മണ്ണൂരിന് വില്‍പ്പന നടത്താന്‍ ധാരണയായത് നിയമപ്രകാരമാണെന്ന് സംഭവത്തിലെ പരാതിക്കാരി വസന്ത. തര്‍ക്കമുളള ഭൂമിക്ക് പട്ടയമുണ്ടെന്നും വസന്ത പറഞ്ഞു. തനിക്ക് പൂര്‍ണ്ണാവകാശമുള്ള ഭൂമിയില്‍ അതിക്രമിച്ചു കടന്നുവെന്നും ഭൂമിയുടെ എല്ലാ രേഖകളും കൈവശമുണ്ടെന്നും തന്റെ അവകാശം തെളിയിക്കുമെന്നും അവര്‍ പറഞ്ഞു. പൂര്‍ണ്ണവകാശം തെളിയിച്ച ശേഷമേ വസ്തു ബോബിക്ക് വില്‍ക്കുകയുളളുവെന്നും വസന്ത കൂട്ടിച്ചേര്‍ത്തു. സമൂഹം തന്നെ കയ്യേറ്റക്കാരിയായി ചിത്രീകരിച്ചെന്നും വസന്ത പറഞ്ഞു.
അതേസമയം നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ബോബി ചെമ്മണ്ണൂര്‍ വാങ്ങി നല്‍കാമെന്ന വാഗദാനം രാജന്‍-അമ്പിളി ദമ്പതികളുടെ മക്കള്‍ നിരസിച്ചിരുന്നു. ഭൂമിയില്‍ വസന്തക്ക് അവകാശമില്ലെന്നും ഈ ഭൂമി ഞങ്ങള്‍ക്ക് നല്‍കേണ്ടത് സര്‍ക്കാരാണെന്നും കുട്ടികള്‍ പറഞ്ഞു. വിവരാവകാശ പ്രകാരമുളള രേഖയില്‍ വസന്തക്ക് പട്ടയമില്ലെന്നും പിന്നെ എങ്ങനെയാണ് ഭൂമി അവര്‍ക്ക് വില്‍ക്കാനാവുന്നത് എന്നായിരുന്നു മക്കളായ രാഹുലും രഞ്ജിത്തും പ്രതികരിച്ചത്.