തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ കോണ്‍ഗ്രസ് എസിലേക്ക് സ്വാഗതം ചെയ്ത് കടന്നപ്പള്ളി രാമചന്ദ്രന്‍. ശശീന്ദ്രന്‍ പഴയ സഹപ്രവര്‍ത്തകനാണ്. മുഖവുരയില്ലാതെ പാര്‍ട്ടിയിലേക്ക് വരാം. തീരുമാനം എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും കടന്നപ്പള്ളി പറഞ്ഞു.
അതേസമയം, എല്‍ഡിഎഫ് വിടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് എ.കെ ശശീന്ദ്രന്‍ പറഞ്ഞു. എന്‍സിപിയെ സംബന്ധിച്ച വാര്‍ത്തകള്‍ ഭാവനാസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പിളര്‍പ്പിന് സാഹചര്യമില്ല. മുന്നണിമാറ്റം ആലോചിക്കുന്നില്ലെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ തവണ എന്‍സിപി മത്സരിച്ച സീറ്റുകള്‍ വിട്ടുകൊടുക്കില്ല. ജോസ് കെ മാണിയ്ക്ക് സീറ്റ് കൊടുക്കേണ്ടത് എന്‍സിപിയുടെ ബാധ്യതയല്ല. പാലാ സീറ്റ് വേണമെന്നത് ജോസ് കെ മാണിയുടെ ആഗ്രഹം മാത്രമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.