തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി കേരളത്തിലും ഡ്രൈറണ്‍ നടത്തും. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച ഡ്രൈറണ്‍ നടത്തുക. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റു ജില്ലകളില്‍ ഓരോ ആശുപത്രികളിലും ഡ്രൈ റണ്‍ നടത്തും.
നേരത്തെ ആന്ധ്രപ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്‌കോട്ട്, ഗാന്ധിനഗര്‍, ലുധിയാന, പഞ്ചാബിലെ ഷഹീന്‍ ഭഗത് സിംഗ് നഗര്‍ (നവന്‍ഷഹര്‍), അസമിലെ സോണിത്പുര്‍, നല്‍ബാരി എന്നീ ജില്ലകളില്‍ ഡ്രൈ റണ്‍ വിജയകരായി നടത്തിയിരുന്നു.












