തിരുവനന്തപുരം: പ്രത്യേക സമ്മേളനത്തിന് ആദ്യം അനുമതി നല്‍കാത്ത ഗവര്‍ണറെ വിമര്‍ശിച്ച് പ്രതിപക്ഷം. ആരുടെയും ഔദാര്യമല്ല, അവകാശമാണ് ചോദിച്ചതെന്ന് കെ.സി ജോസഫ് പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായി പ്രതികരിക്കേണ്ടിയിരുന്നു. രണ്ടുമന്ത്രിമാരെ കേക്കുമായി പറഞ്ഞുവിട്ട് കാലുപിടിക്കേണ്ട കാര്യമുണ്ടായില്ല.നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ വൈകുന്നത് എന്തിനെന്നും പ്രതിപക്ഷം ചോദിച്ചു.
കര്‍ഷക സമരം രണ്ടാം സ്വാതന്ത്ര്യസമരമാണ്. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായി പ്രതികരിച്ചില്ല. ചര്‍ച്ചയ്ക്ക് വിളിക്കാത്ത പ്രധാനമന്ത്രിയെ പരാമര്‍ശിക്കാത്ത പ്രമേയം അപൂര്‍ണമെന്നും പ്രതിപക്ഷം ആരോപിച്ചു.
അതേസമയം, ബ്രിട്ടീഷ് കാലത്തേക്കാണ് ബിജെപി കര്‍ഷകരെ കൊണ്ട് പോകുന്നതെന്ന് ടി.എ അഹമ്മദ് കബീര്‍ പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ പ്രമേയത്തില്‍ പരാമര്‍ശം വേണം. ഗവര്‍ണര്‍ എംഎല്‍എമാരെ അപമാനിച്ചുവെന്നും അഹമ്മദ് കബീര്‍ പറഞ്ഞു.












