മനാമ: പുതുവര്‍ഷ അവധി സംബന്ധിച്ച് രാജ്യത്ത് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയതായി ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബഹ്‌റൈന്‍ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ജനുവരി 1 വെള്ളിയാഴ്ച്ച രാജ്യത്തെ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം പുതുവത്സരം പ്രമാണിച്ച് അടച്ചിടുന്നതാണ്. പുതുവര്‍ഷം പ്രതിവാര അവധി ദിനമായ വെള്ളിയാഴ്ച്ച വരുന്നത് കൊണ്ട് ഇതിനു പകരം ജനുവരി 3 ഞായറാഴ്ച്ച കൂടി പൊതു മേഖലയില്‍ അവധിയായിരിക്കുമെന്നും ഈ അറിയിപ്പില്‍ വ്യക്തമാക്കുന്നു.












