മസ്കറ്റ്: ഒമാനില്‍ ചൊവ്വാഴ്ച മുതല്‍ റുവിയില്‍ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു. ഒരാഴ്ച്ചത്തേക്ക് അടച്ചിട്ടിരുന്ന രാജ്യാതിര്‍ത്തികള്‍ ഡിസംബര്‍ 29 മുതല്‍ തുറക്കാനുള്ള ഒമാനിലെ സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെത്തുടര്‍ന്നാണ് വിമാനത്താവളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ മുവാസലാത്ത് പുനരാരംഭിക്കുന്നത്.
കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ഡിസംബര്‍ 22 മുതല്‍ ഒരാഴ്ച്ചത്തേക്ക് രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടയ്ക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെ തുടര്‍ന്ന് വിമാനത്താവളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ മുവാസലാത്ത് നിര്‍ത്തിവെച്ചിരുന്നു.