ആലപ്പുഴ: നഗരസഭാ അധ്യക്ഷയെനിശ്ചയിച്ചതില്‍ ആലപ്പുഴ സിപിഎമ്മില്‍ തര്‍ക്കം. ഒരു വിഭാഗം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തുന്നു. കെ.കെ ജയമ്മയെ അധ്യക്ഷയാക്കാത്തതിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.
സൗമ്യ രാജിനെ നഗരസഭാ അധ്യക്ഷയാക്കാനാണ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. സിപിഎം നേതാവ് പി.പി ചിത്തരഞ്ജനെതിരെയാണ് മുദ്രാവാക്യം ഉയരുന്നത്. അതേസമയം പ്രതിഷേധം പാര്‍ട്ടി രീതിയല്ലെന്നും പാര്‍ട്ടി തീരുമാനം തിരുത്തില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പ്രതികരിച്ചു.