തിരുവനന്തപുരം: കാരക്കോണത്ത് ശാഖാകുമാരിയുടെ മരണ കാരണം ഷോക്കേറ്റത് തന്നെയാണെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഭര്‍ത്താവ് അരുണ്‍ ശ്വാസം മുട്ടിച്ച് ബോധം കെടുത്തിയ ശേഷം ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. അരുണിനെതിരെ കൊലക്കുറ്റം ചുമത്തും. ഇന്ന് തന്നെ അരുണിന്റെ അറസ്റ്റും രേഖപ്പെടുത്തും.
ശാഖാ കുമാരിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പ്രതി അരുണ്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. സമ്പന്നയായ ശാഖ കുമാരിയും (51) അരുണും (28) രണ്ട് മാസം മുന്‍പാണ് പ്രണയത്തിനൊടുവില്‍ വിവാഹിതരായത്. പ്രായ വ്യത്യാസം കാരണമുണ്ടായ അപമാനം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് അരുണ്‍ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അരുണ്‍ കുറ്റസമ്മതം നടത്തിയത്.












