അരുണ്‍ ശാഖയെ കൊലപ്പെടുത്തിയത് വിവാഹമോചനം നടക്കാത്തതിനാല്‍ എന്ന് കാര്യസ്ഥന്‍ വിജയകുമാര്‍. പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നിയിരുന്നു. വിവാഹമോചനം വേണമെന്ന അരുണിന്റെ ആവശ്യം ശാഖ അംഗീകരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍നിന്ന് ഷോക്കേറ്റെന്നായിരുന്നു ഭര്‍ത്താവ് അരുണിന്റെ മൊഴി. സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് അരുണ്‍ കുറ്റസമ്മതം നടത്തിയത്. ഷോക്കേറ്റ് വീണെന്നാണ് അരുണ്‍ പറഞ്ഞത്. അയല്‍ക്കാരായ യുവാക്കളും സ്ത്രീയും ചേര്‍ന്നാണ് ശാഖയെ ആശുപത്രിയില്‍ കൊണ്ടുപോയത്.