ഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടിയിലേക്ക് അടുത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,274 പേരാണ് രാജ്യത്ത് കോവിഡില്‍ നിന്നും മുക്തി നേടിയത്. ഇതോടെ 97,40,108 പേരാണ് രാജ്യത്ത് കോവിഡ് മുക്തരായത്. നിലവില്‍ 2,81,667 പേരാണ് ചികിത്സയിലുളളത്. അതേസമയം 24 മണിക്കൂറിനിടെ 22,272 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരുകോടി ഒന്നരലക്ഷം കടന്നു. ഇതുവരെ 1,01,69,118 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.
കഴിഞ്ഞ ഒരു മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ പ്രതിദിന കോവിഡ് കേസുകളെക്കാള്‍ കോവിഡ് മുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നത് ആശ്വാസമാണ്. അതുപോലെ മരണ നിരക്കിലും ഗണ്യമായ കുറവുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 336 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരണത്തിന് കീഴടങ്ങിയത്.