തിരുവനന്തപുരം: ഡല്‍ഹിയിലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ഉറച്ച് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 31ന് പ്രത്യേക സഭാസമ്മേളനം ചേരാന്‍ ഗവര്‍ണര്‍ക്ക് വീണ്ടും ശുപാര്‍ശ നല്‍കുമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്യാനുള്ള അനുമതിക്കായി വീണ്ടും ഗവര്‍ണറെ സമീപിക്കും. ഇന്നലത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ സമ്മേളനം ഇനി ചേരേണ്ട എന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍.
എന്നാല്‍, അജണ്ടയ്ക്ക് പുറത്തുനിന്നുള്ള വിഷയമായി മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കുകയായിരുന്നു. മന്ത്രിസഭയുടെ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന സന്ദേശം കൈമാറാനാണ് പുതിയ നടപടിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.