കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ കാണാന്‍ കസ്റ്റംസിന്റെ അനുമതി വേണ്ടെന്ന് ജയില്‍വകുപ്പ്. കൊഫേപോസ പ്രതിയായതിനാല്‍ ഇതുവരെ കസ്റ്റംസുകാരും ഒപ്പമുണ്ടായിരുന്നു. ഇന്നലെ സ്വപ്‌നയുടെ ബന്ധുക്കള്‍ വന്നപ്പോള്‍ ഒപ്പമെത്തിയ കസ്റ്റംസുകാരെ മടക്കി അയച്ചു.
കൊഫേപോസ നിയമപ്രകാരം അന്വേഷണ ഏജന്‍സിയുടെ അനുമതി വേണ്ടെന്ന് ജയില്‍വകുപ്പ് പറഞ്ഞു. ജയില്‍നിയമപ്രകാരം സന്ദര്‍ശകരെ അനുവദിക്കാമെന്ന് ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.
സന്ദര്‍ശകര്‍ കൂടുന്നത് അന്വേഷണം അട്ടിമറിക്കുമെന്ന് കസ്റ്റംസ്. വിലക്കിനെതിരെ കസ്റ്റംസ് ഹൈക്കോടതിയെ സമീപിക്കും.