ഔഫ് അബ്ദുള്‍ റഹ്‌മാന്റെ കൊലയ്ക്ക് പിന്നില്‍ ഇര്‍ഷാദ്, ഹസ്സന്‍, ഇസ്ഹാക്ക് എന്നിവരാണ്. പരിക്കേറ്റ ഇര്‍ഷാദ് മംഗ്ലൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. യൂത്ത് ലീഗ് ഭാരവാഹിയാണ് ഇര്‍ഷാദ്.
വോട്ടെണ്ണല്‍ ദിവസം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്ന് പ്രദേശവാസിയും സുഹൃത്തുമായ റിയാസ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ലീഗിന് വാര്‍ഡ് നഷ്ടപ്പെട്ടതോടെയാണ് പ്രകോപനം തുടങ്ങിയത്. അബ്ദുള്‍ റഹ്‌മാന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളെന്നും റിയാസ് പറഞ്ഞു. കുത്തേറ്റ് വീണ് കിടക്കുകയായിരുന്ന ഔഫിനെ ആശുപത്രിയില്‍ എത്തിച്ചത് റിയാസ് ആയിരുന്നു.
അതേസമയം കൊലപാതക രാഷ്ട്രീയത്തെ ലീഗ് അംഗീകരിക്കില്ലെന്നും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും എന്‍ എ നെല്ലിക്കുന്ന് പറഞ്ഞു. കൊലപാതകത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി എടുക്കുമെന്ന് എന്‍എ നെല്ലിക്കുന്ന് പറഞ്ഞു.
ബുധനാഴ്ച രാത്രി 10.30-ഓടെയായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐ കല്ലൂരാവി യൂണിറ്റംഗമായ ഔഫിനെയും സുഹൃത്തിനെയും ഒരു സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഔഫിന്റെ സുഹൃത്ത് ഷുഹൈബിനും ആക്രമണത്തില്‍ കുത്തേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
അബ്ദുള്‍ റഹ്‌മാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ,മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഔഫിന്റെ കോവിഡ് ഫലം വന്ന ശേഷം ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.