സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കുറ്റക്കാര്‍ എന്ന് കോടതി പ്രഖ്യാപിച്ചതോടെ പൊട്ടിക്കരഞ്ഞ് സിസ്റ്റര്‍ സെഫി. മാധ്യമങ്ങളോട് ഒരു വാക്ക് പോലും സിസ്റ്റര്‍ സെഫി പ്രതികരിച്ചില്ല. ദൈവം ഒപ്പമുണ്ട്, ഒന്നും പേടിക്കാനില്ലെന്നുമാണ് ഒന്നാം പ്രതി ഫാദര്‍ കോട്ടൂര്‍ പ്രതികരിച്ചത്. താന്‍ നിരപരാധിയെന്നും അദ്ദേഹം പറഞ്ഞു.
പണവും സ്വാധീനവും ഉപയോഗിച്ചാലും സത്യത്തെ അട്ടിമറിക്കാനാവില്ലെന്ന് തെളിഞ്ഞെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. ദൈവമാണ് അടയ്ക്കാ രാജുവിന്റെ രൂപത്തില്‍ ദൃക്‌സാക്ഷിയായത്. സഹോദരനെ കൊണ്ട് തന്നെ ഇല്ലാതാക്കാന്‍ സഭ ശ്രമിച്ചുവെന്നും ജോമോന്‍ പറഞ്ഞു. നീണ്ട 28 വര്‍ഷക്കാലം സി. അഭയയുടെ നീതിയ്ക്കു വേണ്ടി നിയമപോരാട്ടം നടത്തിയത് അഭയ ആക്ഷന്‍ കൗണ്‍സില്‍ അധ്യക്ഷനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തിലായിരുന്നു. പത്ത് വര്‍ഷം സര്‍വീസ് ബാക്കിയുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഡിഐജിമാരായെന്നും അദ്ദേഹം പറഞ്ഞു.

വിധിയില്‍ സന്തോഷമെന്ന് നിറകണ്ണുകളോടെ പറഞ്ഞ് ആദ്യ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി തോമസ്. സമ്മര്‍ദത്തെ തുടര്‍ന്നാണ് അന്വേഷണത്തിനിടെ വര്‍ഗീസ് പി തോമസ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. സത്യസന്ധമായി ജോലി ചെയ്യാന്‍ സാധിക്കില്ല എന്ന് വന്നപ്പോഴാണ് ജോലി ഉപേക്ഷിച്ചതെന്ന് വര്‍ഗീസ് പി തോമസ് പറഞ്ഞു.
കോടതിവിധിയില്‍ സന്തോഷമെന്ന് സിസ്റ്റര്‍ അഭയയുടെ സഹോദരന്‍ ബിജു പ്രതികരിച്ചു. സഭയുടെയും രാഷ്ട്രീയനേതാക്കളുടെയും ഇടപെടല്‍ കാരണമാണ് വിധി വൈകിയത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയെന്നും ബിജു പറഞ്ഞു.

നിര്‍ഭയയ്ക്ക് നീതി ലഭിച്ചെന്ന് ദൃക്‌സാക്ഷിയായ അടയക്കാ രാജു പറഞ്ഞു. പലരും വന്ന് കോടികള്‍ വാഗ്ദാനം ചെയ്തു. അതിനൊന്നും താന്‍ വഴങ്ങിയില്ലെന്നും രാജു പറഞ്ഞു.