മസ്കറ്റ് : ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുല്‍ത്താനേറ്റിലെ കര, വായു, കടല്‍ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചു. സൗദിക്ക് പിന്നാലെ ഒമാനും അതിര്‍ത്തികള്‍ അടച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് അതിര്‍ത്തികള്‍ അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 22 മുതല്‍ ഒരാഴ്ചത്തേക്കാകും നിയന്ത്രണം തുടരുക. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് സുപ്രീം കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇതില്‍ നിന്നും ചരക്കു വിമാനങ്ങളെയും ട്രക്കുകളെയും ഒഴിവാക്കിയിട്ടുണ്ട്.