ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഈ മാസം 31 വരെ ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകളും നിര്‍ത്തി.ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് പടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
ബ്രിട്ടനില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ബന്ധമാക്കി. ബ്രിട്ടനില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും ഏഴ് ദിവസം ക്വാറന്റീനും നിര്‍ബന്ധമാക്കി.
യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കാനഡയിലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.