പാലക്കാട്: പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന സമീപനം നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാവരുതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ജനങ്ങളുടെ അവിശ്വാസത്തെ വോട്ടാക്കാന്‍ കഴിഞ്ഞില്ല. എല്ലാം ഭദ്രമാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല. തോല്‍വിയില്‍ കൂട്ടുത്തരവാദിത്വമുണ്ട്. ബലിയാടുകളെ കണ്ടെത്തുകയല്ല വേണ്ടതെന്നും ഷാഫ് പറമ്പില്‍ പറഞ്ഞു.
ഒന്നരമണിക്കൂറില്‍ മൂന്ന് വ്യത്യസ്ത അഭിപ്രായം നേതാക്കന്മാരില്‍ നിന്ന് ഉണ്ടാകുന്നത് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും.കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പോടെ ഒലിച്ചുപോവില്ല. അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് വേണ്ടത്. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കണം എന്ന ആവശ്യത്തെ തെരഞ്ഞെടുപ്പ് ഫലം സാധൂകരിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.












