കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. രവീന്ദ്രന്റെ മൊഴി വിശദമായി വിലയിരുത്തിയ ശേഷം തുടര്‍ നടപടികളില്‍ തീരുമാനെമടുക്കും. സ്വര്‍ണക്കടത്തിന് പിന്നിലെ കളളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഇതോടെ രവീന്ദ്രനെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇന്ന് തന്നെ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ അന്വേഷണ സംഘം സൂചനകള്‍ നല്‍കിയിട്ടില്ല.