തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ ആരംഭിക്കും. 30 വരെയാണ് പരീക്ഷ. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് കൊണ്ടാകും പരീക്ഷ നടത്തുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായുള്ള ക്ലാസുകള്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും.
അവസാന വര്‍ഷ ബിരുദ ക്ലാസുകളും ബിരുദാനന്തര ബിരുദ ക്ലാസുകളും ജനുവരി ആദ്യം ആരംഭിക്കും. ആവശ്യമെങ്കില്‍ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കും.