തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തിരിച്ചുവരവ്. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എല്‍ഡിഎഫ് മുന്നിലായിരുന്നെങ്കിലും വോട്ടിംഗ് മെഷീനുകള്‍ എണ്ണിയപ്പോള്‍ യുഡിഎഫ് തിരിച്ചുവന്നു. എന്നിരുന്നാലും നേരിയ ലീഡ് നിലനിര്‍ത്താന്‍ എല്‍ഡിഎഫിനു സാധിക്കുന്നുണ്ട്.
941 പഞ്ചായത്തുകളില്‍ 359 എണ്ണത്തിലെ ലീഡ് നിലയാണ് പുറത്തുവന്നത്. 149 പഞ്ചായത്തുകളില്‍ യുഡിഎഫും 161 പഞ്ചായത്തുകളില്‍ എല്‍ഡിഎഫും 16 പഞ്ചായത്തുകളില്‍ ബിജെപിയും 33 ഇടത്ത് മറ്റുള്ളവരും മുന്നിട്ടുനില്‍ക്കുന്നു. ആറു കോര്‍പറേഷനുകളില്‍ മൂന്നെണ്ണത്തില്‍ വീതം എല്‍ഡിഎഫും യുഡിഎഫും മുന്നിട്ടുനില്‍ക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നീ കോര്‍പറേഷനുകള്‍ ഇപ്പോള്‍ എല്‍ഡിഎഫിനും കൊല്ലം, കൊച്ചി, തൃശുര് കോര്‍പറേഷനുകള്‍ എന്നിവ യുഡിഎഫിനൊപ്പവും നില്ക്കുന്നു.
86 മുനിസിപ്പാലിറ്റികളില്‍ ലീഡ് നില അറിഞ്ഞ 78 എണ്ണത്തില്‍ 38 മുനിസിപ്പാലിറ്റികള്‍ യുഡിഎഫ്, 32 എണ്ണം എല്‍ഡിഎഫ്, എന്‍ഡിഎ- 4, മറ്റുള്ളവര്‍- 4 എന്നിങ്ങനെയാണ് നിലവിലെ നില.
ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം പോരാടുന്നു. യുഡിഎഫ്- 7, എല്‍ഡിഎഫ്- 6 നിലവിലെ ലീഡ്നില. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യുഡിഎഫും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കൊല്ലം എന്നിവിടങ്ങളില്‍ എല്‍ഡിഎഫും മുന്നില്‍നില്‍ക്കുന്നു.











