തിരുവനന്തപുരം: ചെന്നിത്തലയും ഹസനും മുരളീധരനും പറഞ്ഞത് നിഷേധിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കോ സഖ്യമോ ഇല്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. ബന്ധം തന്റെ അറിവോടെയല്ല. കെപിസിസി അധ്യക്ഷനെന്ന നിലയില്‍ ഇതിന് നിര്‍ദേശിച്ചിട്ടില്ല.
ജമാ അത്തെ ഇസ്ലാമി മതേതരമെന്ന് പറഞ്ഞ കെ മുരളീധരനും മുല്ലപ്പള്ളി മറുപടി നല്‍കി.ജമാ അത്തെ ഇസ്ലാമി മതേതരമെന്ന നിലപാട് എഐസിസിക്ക് ഇല്ല. കെ മുരളീധരനെപ്പോലെ അനുഭവസമ്പത്തുള്ള നേതാവിന് മറുപടി പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക തലത്തില്‍ നീക്കുപോക്കുണ്ടാക്കിയാല്‍ പ്രവര്‍ത്തകര്‍ അനുസരിക്കണമെന്നായിരുന്നു മുരളീധരന്റെ അഭിപ്രായം.












