ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന് നിലവിലുള്ള പാര്‍ട്ടിയെ ഉപയോഗിച്ച് രജനികാന്ത്. മക്കള്‍ ശക്തി കഴകമെന്ന പാര്‍ട്ടിയുടെ നേതാക്കളില്‍ രജനിയെയും ഉള്‍പ്പെടുത്തി. മക്കള്‍ സേവൈ കക്ഷിയെന്ന പുതിയ പേരും പാര്‍ട്ടിക്ക് നല്‍കി. ഓട്ടോറിക്ഷ തെരഞ്ഞെടുപ്പ് ചിഹ്നമായും കമ്മിഷന്‍ അനുവദിച്ചു.
ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ജനുവരിയില്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ‘ മാറ്റണം, എല്ലാം മാറ്റണം, ഇപ്പോള്‍ മാറ്റിയില്ലെങ്കില്‍ പിന്നെ എപ്പോഴും കഴിയില്ല’ എന്നാണ് അദ്ദേഹം പറയുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പിന്തുണയോടെ ജയിച്ച് തമിഴ്‌നാട്ടില്‍ ജാതിമതഭേദമന്യേ, സത്യസന്ധമായ ആത്മീക രാഷ്ട്രീയം സൃഷ്ടിക്കുമെന്നത് ഉറപ്പാണെന്ന് രജനികാന്ത് പറഞ്ഞു.












