കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ മികച്ച പോളിങ്. വടക്കന്‍ കേരളത്തിലെ നാലു ജില്ലകളിലായി ഉച്ചവരെ 60 ശതമാനത്തില്‍ കൂടുതല്‍ പോളിങ് നടന്നതായാണ് റിപ്പോര്‍ട്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്.
മലപ്പുറത്ത് ഉച്ചയ്ക്ക് ഒന്നര വരെയുള്ള സമയത്ത് 62 ശതമാനത്തിലേറെ വോട്ടുകള്‍ രേഖപ്പെടുത്തി. കണ്ണൂരില്‍ 61.3 ശതമാനം, കോഴിക്കോട് 61.5 ശതമാനം, കാസര്‍കോട് 60 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.












