കോഴിക്കോട്: ബേപ്പൂരില്‍ വോട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങിയ വൃജ്ഝ കുഴഞ്ഞു വീണ് മരിച്ചു. ബേപ്പൂര്‍ ഹാര്‍ബര്‍ റോഡിന് എതിര്‍വശത്തുളള നങ്ങ്യാര്‍ വീട്ടില്‍ ബേബി(70) ആണ് മരിച്ചത്. ബേപ്പൂര്‍ സൗത്ത് ജിഎല്‍പി സ്‌കൂളിലെ ബൂത്തിലായിരുന്നു സംഭവം. വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തേക്ക് കടന്ന് റോഡിലൂടെ വീട്ടിലേക്ക് പോകവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്.