തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ചട്ടലംഘനമാണോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനിക്കട്ടെ എന്ന് ആനത്തലവട്ടം ആനന്ദന്‍. അസാധാരണ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമാകുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നും ആനത്തലവട്ടം പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. പ്രഖ്യാപനം വോട്ടര്‍മാരെ സ്വാധീനിക്കാനെന്ന് യുഡിഎഫ് ആരോപിച്ചു. പരസ്യപ്രചാരണം അവസാനിക്കുന്നതിന് മുന്‍പുള്ള പ്രസ്താവന ചട്ടലംഘനമെന്ന് യുഡിഎഫ് പറഞ്ഞു. ഇത്തരമൊരു പ്രസ്താവന നടത്താനുള്ള അടിയന്തര സാഹചര്യം ഇല്ലായിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നും യുഡിഎഫ് നേതൃത്വം പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് പ്രഖ്യാപിച്ചത് ചട്ടലംഘനം തന്നെയെന്ന് എം.എം ഹസന്‍ പറഞ്ഞു.