പാലക്കാട്: സാങ്കേതിക തകരാര്‍ കാരണം പാലക്കാട് നഗരസഭാ വാര്‍ഡ് 23 ബൂത്തിലെ വോട്ടെടുപ്പ് രണ്ട് മണിക്കൂര്‍ തടസപ്പെട്ടു. യന്ത്രതകരാറെന്ന് കരുതി മൂന്ന് തവണ വോട്ടിംഗ് യന്ത്രം മാറ്റിയ ശേഷമാണ് വോട്ടെടുപ്പ് തടസപ്പെടാനുള്ള യഥാര്‍ത്ഥ കാരണം വ്യക്തമായത്. യന്ത്രതകരാറല്ല, സാങ്കേതിക തകരാറാമെന്നാണ് സൂചന. തകരാര്‍ പരിഹരിച്ച് വോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് വൈകിയതോടം പാലക്കാട് സെന്റ്. സെബാസ്റ്റ്യന്‍ സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയവരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വോട്ടെടുപ്പ് സമയം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം വോട്ടര്‍മാര്‍ക്കിടയില്‍ ഉയരുന്നുണ്ട്.











